കാസർകോട്: ബദിയടുക്കയിൽ സ്ഥിരമായി മദ്യവിൽപന നടത്തുകയായിരുന്ന യുവാവ് എക്‌സൈസിന്റെ പിടിയിലായി. ബദിയടുക്ക പൊലീസ് സ്റ്റേഷന് സമീപം സുമിത്രാ നിലയത്തിലെ അനിൽ കുമാറിനെ (38) യാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് പെർഡാല കന്യാപ്പാടി റോഡിൽ വെച്ചാണ് അനിൽകുമാറിനെ 500 മില്ലിയുടെ 20 കുപ്പി വിദേശ മദ്യവുമായി എക്‌സൈസ് സംഘം പിടികൂടിയത്. മദ്യം കടത്തിയ ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തു. പ്രിവന്റീവ് ഓഫീസർ സി.കെ.വി സുരേഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ജനാർദ്ദനൻ, പ്രഭാകരൻ, അനിൽ കുമാർ എന്നിവരാണ് മദ്യം പിടികൂടിയ എക്‌സൈസ് സംഘത്തിലുണ്ടായിരുന്നത്.