ചെറുവത്തൂർ :കാസർകോട് ജില്ലയ്‌ക്ക് തന്നെ അഭിമാനമാകുന്ന വിധത്തിൽ കാലിക്കടവിൽ രണ്ടു കോടി രൂപയുടെ മൾട്ടി പർപ്പസ് സ്റ്റേഡിയം. കാസർകോട് പാക്കേജിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുക. ഫുട്ബാൾ സ്റ്റേഡിയവും അനുബന്ധ ഡ്രസ്സിംഗ് റൂം ശുചി മുറി, വിശ്രമമുറി, പവലിയൻ എന്നിവയാണ് പ്രാരംഭഘട്ടത്തിൽ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.പിന്നീട് വിവിധോദ്ദേശ ഇൻഡോർ സ്റ്റേഡിയവും ഉണ്ടാക്കും.
സ്കൂൂൾ കായികമേളകൾ, ലീഗ് - സെ വൻസ് ഫുടുബാൾ മേളകൾ തുടങ്ങിയവ സംഘടിപ്പിച്ചു വരുന്ന ഈ മൈതാനത്തു നിന്ന് ദേശീയ വനിതാ ഫുട്ബാൾ താരം സുബിത പൂവട്ടയടക്കം നിരവധി താരോദയങ്ങർക്ക് സാക്ഷ്യം വഹിച്ച മണ്ണാണിത്.
പദ്ധതിയുടെ സ്പഷ്യൽ ഓഫീസർ ഇ.പി.രാജ് മോഹൻ:
പദ്ധതിയുടെ ഡി.പി.ആർ തയാറാകുന്നതേയുള്ളൂ.അത് പൂർത്തിയായാൽ മാത്രമേ സ്റ്റേഡിയത്തോടനുബന്ധമായി എന്തൊക്കെ ഉൾപ്പെടുത്താൻ കഴിയു
കയെന്ന് മനസ്സിലാവുക.
പി.പി.അശോകൻ: (ജില്ലാ സ്പോപോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ്).
കായിക പ്രേമികൾ കാലങ്ങളായി ആഗ്രഹിക്കുന്നതാണ് ഈ പദ്ധതി. പക്ഷെ സ്റ്റേഡിയത്തിന്റെ 30 മീറ്ററോളം ഭാഗം ദേശീയ പാതയ്‌ക്കായി ഉപയോഗിക്കേണ്ടി വരുമെന്നതിനാൽ 400 മീറ്റർ ട്രാക് അസാദ്ധ്യമാകും. സ്റ്റേഡിയവുമായി ബന്ധപ്പെട്ട റോഡ് ഫ്ലൈഓവറായി പണിതാൽ ട്രാക്കിന്റെ സ്ഥലമില്ലാത്ത ബുദ്ധിമുട്ട് പരിഹരിക്കാൻ കഴിയും. സ്റ്റേഡിയത്തിന്റെ നിലവാരം ഉയർത്തുന്നതിന് അത് വലിയ പങ്കു വഹിക്കും.