കാഞ്ഞങ്ങാട്: രാജ്യം അരക്ഷിതാവസ്ഥയിലാകുമ്പോൾ ജനാധിപത്യത്തിന്റെ ആത്മാവ് നഷ്ടപ്പെടുന്നു എന്ന് സി.പി.ഐ ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി വി.രാജൻ പറഞ്ഞു. സി.പി.ഐ കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മടിയനിൽ വെച്ച് നടന്ന മത നിരപേക്ഷ സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഗോവിന്ദ് പൻ സാരെ രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മതനിരപേക്ഷ സംഗമത്തിൽ വത്സൻ പിലിക്കോട് മുഖ്യ പ്രഭാഷണം നടത്തി. എ. ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു.കരുണാകരൻ കുന്നത്ത്, മുൻ . എം.എൽ.എ എം. നാരായണൻ, എ. തമ്പാൻ ,കെ. ശാർങാധരൻ, ഗംഗാധരൻ പള്ളിക്കാപ്പിൽ, എൻ. ബാലകൃഷ്ണൻ, കെ.കെ വത്സലൻ എന്നിവർ പ്രസംഗിച്ചു. സി.കെ ബാബുരാജ് സ്വാഗതം പറഞ്ഞു.