പാനൂർ: കന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി. നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഉപയോഗിക്കുകയും വൃത്തിഹീനമായ സാഹചര്യത്തിൽ ബേക്കറി ഉത്പന്നങ്ങൾ നിർമ്മിക്കുകയും സൂക്ഷിക്കുകയും ചെയ്ത കെ.പി ബ്രദേർസ് കല്ലിക്കണ്ടി എന്ന സ്ഥാപനത്തിന് പിഴ ചുമത്തുകയും ബേക്കറി യൂണിറ്റ് അടച്ചു പൂട്ടുകയും ചെയ്തു. പരിശോധനക്ക് അസിസ്റ്റന്റ് സെക്രട്ടറ് എൻ. സരേഷ്, ഹെൽത്ത് ഇൻസ്‌പെക്ടർ സി.എം. മുജീബ് റഹ്മാൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ വി. അനിത, പഞ്ചായത്ത് ഉദ്യോഗസ്ഥരായ എൻ. ജിനീഷ്, രജീഷ് എന്നിവർ പങ്കെടുത്തു.