തളിപ്പറമ്പ്: പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് പോക്‌സോ നിയമപ്രകാരം അറസ്റ്റിൽ. തളിപ്പറമ്പ് പുഷ്പഗിരിയിലെ ഇലഞ്ഞിക്കൽ വീട്ടിൽ യദുകൃഷ്ണനെയാണ്(19) തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം ഫെബ്രുവരി 13ന് രാത്രി 12 ന് പെൺകുട്ടി താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ചതായാണ് പരാതി. അതിന് ശേഷവും പലതവണ വീട്ടിലെത്തി പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നുണ്ട്.