തളിപ്പറമ്പ്:കാഞ്ഞിരങ്ങാട് 23ന് നടക്കുന്ന ജില്ലാ ജയിൽ ഉദ്ഘാടനത്തിന്റെ മുന്നൊരുക്കങ്ങൾ നേരിൽ കാണാൻ എത്തിയ ജയിൽ ഡി.ഐ.ജിയ്ക്ക് എം.കെ.വിനോദ്കുമാറിന് ശക്തമായ കാറ്റിൽ പന്തൽവീണ് നിസാര പരിക്കേറ്റു.പന്തലും സ്ഥലവും നോക്കി കാണുന്നതിനിടയിലാണ് പെട്ടെന്ന് ശക്തമായ കാറ്റിൽ പന്തലിന്റെ ഷീറ്റുകൾ പാറി വീണത് .ശരീരത്തിൽ വീഴാതിരിക്കാൻ ഓടി മാറുന്നതിനിടയിലാണ് തൂണിൽ തട്ടി മറിഞ്ഞു വീണാണ് ഇടത് കൈക്കും കാലിനും പരിക്കേറ്റത്.
ജില്ലാ ജയിൽ സ്‌പെഷ്യൽ ഓഫീസറും സബ് ജയിൽ സൂപ്രണ്ടുമായ ടി.കെ.ജനാർദ്ദനൻ, പി.ടി.സന്തോഷ്, പരിയാരം പഞ്ചായത്ത് പ്രസിഡന്റ് എ.രാജേഷ് എന്നിവർ ചേർന്ന് ഡി.ഐ.ജിയെ തളിപ്പറമ്പ് ലൂർദ്ദ് ആശുപത്രിയിലെത്തിച്ചു. ഇവിടെ പ്രാഥമിക ചികിത്സകൾക്ക് ശേഷം അദ്ദേഹം കണ്ണൂരിലേക്ക് പോയി. മാദ്ധ്യമ പ്രവർത്തകർ ഉൾപ്പെടെ പത്തിലേറെ വരുന്ന സംഘം ചുഴലിക്കാറ്റിൽ പന്തലിന് മുകളിൽ പാകിയ തകരഷീറ്റുകൾ പാറാൻ തുടങ്ങിയതോടെ ചിതറിയോടുകയായിരുന്നു.
പന്തലിന് മുകളിൽ വിരിച്ച തകരഷീറ്റുകൾ പാറി വീണ നിലയിൽ