കാസർകോട്: ബസ് യാത്രയ്ക്കിടെ പണം പോക്കറ്റടിക്കാൻ ശ്രമിച്ചയാളെ സപ്ലൈ ഓഫീസർ കൈയോടെ പിടികൂടി പൊലീസിന് കൈമാറി. ആദൂർ സ്വദേശിയായ അറുപതിരണ്ടുകാരനാണ് അമ്പലത്തറ പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. മഞ്ചേശ്വരം താലൂക്ക് സപ്ലൈ ഓഫീസർ ചുള്ളിക്കരയിലെ കോച്ചേരിൽ സജിയുടെ പണമാണ് പോക്കറ്റടിക്കാൻ ശ്രമിച്ചത്. ചുള്ളക്കരയിൽ നിന്ന് കാഞ്ഞങ്ങാട്ടേക്കുള്ള ബസ്സിൽ യാത്ര ചെയ്യുന്നതിനിടെയാണ് പോക്കറ്റടിക്കാൻ ശ്രമം നടന്നത്.