കണ്ണൂർ: കണ്ണൂർ ഇന്റർനാഷണൽ കൾച്ചറൽ ഫെസ്റ്റിവൽ ഇന്ന് മുതൽ 24 വരെ ടൗൺ സ്‌ക്വയറിൽ നടക്കും. രാവിലെ 10ന് സുനിൽ പി. ഇളയിടത്തിന്റെ പ്രഭാഷണത്തോടെ പരിപാടികൾ ആരംഭിക്കും. വൈകിട്ട് 5.30ന് കേന്ദ്ര സാഹിത്യ അക്കാഡമി പ്രസിഡന്റ് ചന്ദ്രശേഖർ കമ്പാർ ഉദ്ഘാടനം ചെയ്യും. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, കവി സച്ചിദാനന്ദൻ, ടി. പദ്മനാഭൻ, എം. മുകുന്ദൻ, സി.വി ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും. സംവാദങ്ങൾ, ചർച്ചകൾ, ടൂറിസം മേള, കലാപരിപാടികൾ, സംസ്‌കാരിക സദസ്, ഫോട്ടോ എക്‌സിബിഷൻ, ചിത്ര പ്രദർശനം തുടങ്ങിയവ നടക്കും.

വിവിധ സെഷനുകളിൽ ജസ്റ്റിസ് ബി. കെമാൽപാഷ, സിപ്പി പള്ളിപ്പുറം, ഡോ. രാജശ്രീ വാര്യർ, ശ്രീവത്സൻ ജെ. മേനോൻ, എസ്. ശ്രീകല, വെങ്കിടേഷ് രാമകൃഷ്ണൻ, ഇ.പി ഉണ്ണി, എം.വി നികേഷ് കുമാർ, ഹമീദ് ചേന്ദമംഗലൂർ, സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ, ഡോ. സി.വി ആനന്ദബോസ്, ഡോ. ആർ. ബാലശങ്കർ, മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ജയറാം രമേശ്, സുധീർനാഥ്, ടി.പി രമാകൃഷ്ണൻ, ഡോ. പി.വി മോഹനൻ, എം.എ ബേബി, കെ.വി തോമസ്, പി.സി തോമസ്, കെ. സുരേന്ദ്രൻ, ജലജ, ഐഷി ഘോഷ്, പി.ടി കുഞ്ഞുമുഹമ്മദ്, പി. സുരേന്ദ്രൻ, ബാബു പണിക്കർ തുടങ്ങിയവർ പങ്കെടുക്കും. ഫെസ്റ്റിവലിന്റെ ഭാഗമായി മോഹൻ കൊല്ലത്തിന്റെ സിനിമയിലല്ല എന്ന ഫോട്ടോ പ്രദർശനം ഇന്നലെ ടൗൺ സ്ക്വയറിൽ തുടങ്ങി..