കണ്ണൂർ: കരൾ വീക്കത്തെ തുടർന്ന് കഠിന വേദനയുമായി കഴിഞ്ഞ സ്ത്രീയ്ക്ക് ബലൂൺ ഒക്ളുപ്പെഡ് റിട്രോഗ്രേഡ് ടാൻസ് വെന്യൂസ് ഒക്ലുഷൻ ( ബി.ആർ.ടി.ഒ) ശസ്ത്രക്രിയ വടക്കേ മലബാറിൽ ആദ്യമായി ആംസ്റ്റർ മിംസിൽ നടത്തി. കേരളത്തിന് പുറത്തുള്ള മറ്റു ആശുപത്രികളിൽ അഞ്ച് ലക്ഷത്തോളം രൂപ ചെലവ് വരുന്ന അത്യാധുനിക ശസ്ത്രക്രിയ ഒരു ലക്ഷം രൂപ കൊണ്ടാണ് വിജയകരമായി പൂർത്തിയാക്കിയതെന്ന് ഡോ..കെ..ജി സാബു വാർത്താസമ്മേളനത്തിൽ പറഞ്ഞു.. ബാഗ്ളൂർ സ്വദേശിയായ രോഗിക്ക് നിരന്തരമായ വയറിലെ രക്തസ്രാവവും രക്തം ഛർദ്ദിക്കുന്നതും ശമനമാകാത്തതിനെ തുടർന്നാണ് ആംസ്റ്റർ മിംസിനെ സമീപിച്ചത്.. ഇത്തരത്തിലുള്ള അവസ്ഥയിലാണ് ബി.. ആർ..ടി. ഒ എന്ന ചികിത്സാരീതി ഉപയോഗപ്രദമാകുന്നത്. വയറിനകത്തെ വലിയ രക്തക്കുഴലുകളിലേക്ക് കാലിൽ ഒരു പിൻഹോൾ വഴി എത്തിപ്പെട്ട് ബലൂണിന്റെയും മരുന്നിന്റെയും സഹായത്താൽ തടിച്ച രക്തക്കുഴലുകളെ അടക്കുന്നു.. ഈ ചികിത്സാരീതി കൊണ്ട് രോഗിക്ക് വലിയ വേദനയുണ്ടാകുന്നില്ല.. കൂടുതൽ കാലം ആശുപത്രിയിൽ കഴിയുകയും വേണ്ട.. ഡോ.. ജുനൈസ്, പി.. ആർ.. ഒ നസീർ അഹമ്മദ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.