കാസർകോട്: കുടക് എരുമാട് മഖാം ഉറൂസ് 28 മുതൽ മാർച്ച് 6 വരെ നടക്കും. 28ന് മഖാം സിയാറത്തും പതാക ഉയർത്തലും. തുടർന്ന് . സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. സമൂഹവിവാഹത്തിന് മുസ്തഫ സയ്യിദ് കോയമ്മ തങ്ങൾ മാട്ടൂൽ കാർമികത്വം വഹിക്കും. ഫളലു റഹ്മാൻ സഖാഫി പ്രഭാഷണം നടത്തും. രാത്രി എട്ടിന് മസ്ഊദ് സഖാഫി ഗൂഡല്ലൂർ പ്രഭാഷണം നടത്തും.

29ന് ദിക്‌റ് ഹൽഖ, മാർച്ച് ഒന്നിന് ഖതം ദുആ. രണ്ടിന് ഉച്ചയ്ക്ക് 12 ന് സാംസ്‌കാരിക സമ്മേളനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. മൂന്നിന് രാത്രി എട്ടിന് സയ്യിദ് ശിഹാബുദ്ദീൻ അൽ ഹൈദ്രൂസി മതപ്രഭാഷണം ഉദ്ഘാടനം ചെയ്യും. നാലിന് ദുആ മജ്‌ലിസ്. അഞ്ചിന് സ്വലാത്തുന്നാരിയ മജ്‌ലിസ്. ആറിന് സമാപന സമ്മേളനം സയ്യിദ് ജലാലുദ്ദീൻ അൽ ഹാദി തങ്ങൾ ഉദ്ഘാടനം ചെയ്യും. നീലേശ്വരം ഖാസി ഇ.കെ മഹമൂദ് മുസ്‌ലിയാർ അധ്യക്ഷത വഹിക്കും. തുടർന്ന് ഖുർആൻ സനദ് ദാന ചടങ്ങിൽ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ മുഖ്യ പ്രഭാഷണം നടത്തും. വാർത്താസമ്മേളനത്തിൽ ഉറൂസ് കമ്മിറ്റി ഭാരവാഹികളായ ഇബ്രാഹിം സഅദി, ഹനീഫ സംബന്ധിച്ചു.