കണ്ണൂർ: അമിത ജോലി ഭാരം നിലനിൽക്കുന്ന പഞ്ചായത്ത് വകുപ്പിലെ പെർഫോമൻസ് ഓഡിറ്റ് വിഭാഗം നിർത്തലാക്കുന്നതിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ ( എസ്. ഇ.യു ) കണ്ണൂർ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പ്രസിഡന്റ് റഹീം ബാണത്തും കണ്ടി അദ്ധ്യക്ഷത വഹിച്ചു. പെർഫോമൻസ് ഓഡിറ്റ് വിഭാഗം നിറുത്തലാക്കുന്നതിന്റെ മറവിൽ എഴുനൂറിലധികം തസ്തികകൾ വെട്ടിക്കുറയ്‌ക്കാനുള്ള നീക്കം പ്രതിഷേധാർഹമാണെന്നും സമ്മേളനം വിലയിരുത്തി. ഈ നീക്കത്തിനെതിരെ പ്രതിഷേധിക്കുന്നതിന്റെ ഭാഗമായി 27ന് ഡി. ഡി. പി ഓഫീസിലേക്ക് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിക്കും.

സമ്മേളനം മുസ്‌ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ..അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് റഹീം ബാണത്തും കണ്ടി പതാക ഉയർത്തി. സംസ്ഥാന പ്രസിഡന്റ് എം. എ. അബൂബക്കർ മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന സെക്രട്ടറി എം. അബ്ദു സത്താർ, വൈസ് പ്രസിഡന്റ് നാസർ നാങ്ങാരത്ത്,വി. ആബൂട്ടി, പി. സി. റഫീഖ്, കെ. മൊയ്തീൻ, ശിഹാബ്, കെ. ജാഫർ എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി എൻ. ടി. ഫലീൽ സ്വാഗതവും എം. എ. ഷരീഫ് നന്ദിയും പറഞ്ഞു.