കൂത്തുപറമ്പ്: മാങ്ങാട്ടിടം ആമ്പിലാട് മഹാവിഷ്ണു ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവത്തിന് ഞായറാഴ്ച തുടക്കമാകുമെന്ന് ഭാരവാഹികൾ അറിയിച്ചു. വൈകിട്ട് 4 മണിക്ക് കാറാട്ട് മoപ്പുര പരിസരത്ത് നിന്ന് ആരംഭിക്കുന്ന കലവറ നിറയ്ക്കൽ ഘോഷയാത്ര ക്ഷേത്രത്തിലെത്തിച്ചേരും. തുടർന്ന് നടക്കുന്ന സാംസ്‌കാരിക സദസ് മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡന്റ് കെ.പ്രസീത ഉദ്ഘാടനം ചെയ്യും. ഉത്സവത്തിന്റെ ഭാഗമയി തിങ്കളാഴ്ച ആദ്ധ്യാത്മിക പ്രഭാഷണവും കലാപരിപാടികളും നടക്കും. ബുധനാഴ്ച വൈകിട്ട് നടക്കുന്ന നിറമാല,തിടമ്പ് നൃത്തം എന്നിവയോടെയാണ് ഉത്സവം സമാപിക്കുകയെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ക്ഷേത്ര കമ്മിറ്റി സെക്രട്ടറി ഒ. രതീശൻ, കെ.രാഘവൻ, സി.എ.ദാമോദരൻ നമ്പ്യാർ, ടി.ഇ.ബാലകൃഷ്ണൻ, പി.വത്സരാജ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.