പേരാവൂർ: ചേംബർ ഓഫ് പേരാവൂരിന്റെ ആഭിമുഖത്തിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തികളെ ആദരിക്കലും കേരള സർക്കാർ പ്രഖ്യാപിച്ച 'പ്ലാസ്റ്റിക്കിന് വിട ' എന്ന ആശയം ഉൾക്കൊണ്ട് മെമ്പർമാർക്കുള്ള തുണിസഞ്ചി വിതരണവും ഇന്ന് രാവിലെ 11 മണിക്ക് പേരാവൂർ റോബിൻസ് ഓഡിറ്റോറിയത്തിൽ നടക്കും.
അഡ്വ.സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.കെ.എം.ബഷീർ അദ്ധ്യക്ഷത വഹിക്കും.മുഖ്യ പ്രഭാഷണവും തുണിസഞ്ചിയുടെ വിതരണവും പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി ജോയ് നിർവഹിക്കും. റിപ്പബ്ലിക് പരേഡിൽ പങ്കെടുത്ത എൻ.എസ്.എസ് വളണ്ടിയർ അബ്ദുൾ ബാസിത്, എൻ.സി.സി കേഡറ്റ് അർപ്പിത രഞ്ജിത്ത്, വേൾഡ് മാസ്റ്റഴ്‌സ് മീറ്റിൽ യോഗ്യത നേടിയ രഞ്ജിത്ത് മാക്കുറ്റി, വയനാട് ജില്ലയിലെ ഏറ്റവും നല്ല ക്ഷീരകർഷകനായി തെരഞ്ഞെടുക്കപ്പെട്ട വേണു ചെറിയത്ത്, മോണിംങ്ങ് ഫൈറ്റേഴ്‌സ്
ഇൻഡ്യൂറൻസ് അക്കാദമി ട്രെയിനർ എം.സി. കുട്ടിച്ചൻ എന്നിവരെ ചടങ്ങിൽ ആദരിക്കും. വാർത്താ സമ്മേളനത്തിൽ കെ.എം.ബഷീർ, വി.കെ.വിനേശൻ, സൈമൺ മേച്ചേരി, വിനോദ് നന്ത്യത്ത് തുടങ്ങിയവർ പങ്കെടുത്തു.