പഴയങ്ങാടി: മലബാർ ദേവസ്വം ബോർഡിനു കീഴിൽ പ്രവർത്തിക്കുന്ന ക്ഷേത്രകലാ അക്കാദമിയിൽ നിന്ന് ചെണ്ടമേളത്തിൽ പരിശീലനം പൂർത്തിയാക്കിയ 40 കുട്ടികളുടെ അരങ്ങേറ്റം നാളെ വൈകിട്ട് 4ന് മാടായിക്കാവ് ക്ഷേത്ര സന്നിധിയിൽ ടി.വി.രാജേഷ് എം.എൽ എ ഉദ്ഘാടനം ചെയ്യും. പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണവും നടക്കും. വാർത്ത സമ്മേളനത്തിൽ ചെയർമാൻ ഡോ. കെ.എച്ച്.സുബ്രഹ്മണ്യൻ, സെക്രട്ടറി നടുവത്ത് കൃഷ്ണൻ എന്നിവർ

പങ്കെടുത്തു.