ഇരിട്ടി: ഉളിക്കൽ മാട്ടറയിൽ കശുമാവിൻ തോട്ടത്തിൽ തീപിടുത്തം. അങ്ങാടിശ്ശേരിത്തട്ടിലെ കല്ലുവിള ജോഗേഷിന്റെ 10ഏക്കർ കശുമാവിൻ തോട്ടത്തിലെ ഒന്നര ഏക്കർ തോട്ടമാണ് കത്തി നശിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയായിരുന്നു തീപിടുത്തം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇരിട്ടിയിൽ നിന്നെത്തിയ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് ഏറെ പണിപ്പെട്ടാണ് തീ അണച്ചത്.
പടം.... ഉളിക്കലിൽ തീപിടിച്ചു നശിച്ച കശുമാവിൻ തോട്ടം