പാലക്കുന്ന്: പാലക്കുന്ന് കഴകം ശ്രീ ഭഗവതീ ക്ഷേത്രം ഭരണി ആയിരത്തിരി മഹോത്സവത്തിന്റെ ഭാഗമായി പ്രകോപനപരമായി ക്രമസമാധാനത്തിന് ഭീഷണിയായി മതം, ജാതി, രാഷ്ട്രീയം പ്രതിനിധീകരിച്ചു കൊണ്ടുള്ള ഫ്ളക്സ്, കൊടി, ബാനർ എന്നിവ കർശനമായി ഒഴിവാക്കുവാൻ സ്വയം തയ്യാറാവണമെന്ന് ക്ഷേത്ര ഭാരവാഹികൾ, രാഷ്ട്രീയ പാർട്ടികൾ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ സംയുക്ത യോഗം ജനങ്ങളോടഭ്യർത്ഥിച്ചു. ക്ഷേത്രഭണ്ഡാര വീട്ടിൽ നടന്ന പ്രത്യേക യോഗത്തിൽ ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് അഡ്വ. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി.കെ സുധാകരൻ, ബേക്കൽ സ്റ്റേഷൻ ഹൗസ് ഓഫീസർ പി. നാരായണൻ, എസ്.ഐ. പി. അജിത് കുമാർ, ക്ഷേത്ര ഭരണ സമിതി ഭാരവാഹികൾ, പ്രാദേശിക രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
പടം.. ക്ഷേത്ര ഭരണി ആയിരത്തിരി നാളിൽ ദേവീപ്രതികമായി അരിയിട്ട് വാഴിച്ച ഭരണി കുഞ്ഞിയുമൊത്ത് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. പി.കെ. സുധാകരൻ, ബേക്കൽ സ്റ്റേഷൻ ഹൗസ് ഓഫീസർ പി. നാരായണൻ, എസ്.ഐ. പി. അജിത് കുമാർ എന്നിവർ