കണ്ണൂർ: കണ്ണൂർ ചാല ബൈപ്പാസിൽ പുതുതായി പ്രവർത്തനമാരംഭിക്കുന്ന ജിം കെയർ ആശുപത്രി ഇന്ന് വൈകുന്നേരം 4മണിക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് ആശുപത്രി അധികൃതർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 500 രോഗികളെ കിടത്തി ചികിത്സിക്കാൻ സാധിക്കുന്ന ജിംകെയർ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലെ 100 കിടക്കകളിൽ 13 എണ്ണം നവജാത ശിശുകൾക്കും (എൻ.ഐ.സി.യു),6 എണ്ണം കുട്ടികൾക്കുളള (പി.ഐ.സി.യു) തീവ്ര പരിചരണ സംവിധാനങ്ങളും 27 കിടക്കകളോടു കൂടിയ അത്യാഹിത വിഭാഗവും ഉൾപ്പെടുന്നു.രോഗീ പരിചരണ സുരക്ഷാ ക്രമീകരണങ്ങളിൽ ആധുനിക ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ആശുപത്രിയിൽ ലോകോത്തര അത്യാധുനിക വൈദ്യശാസ്ത്ര ഉപകരണങ്ങൾ സജ്ജമാക്കിയിട്ടുണ്ടെന്ന് ആശുപത്രി ചെയർമാൻ ടി.പി. അബ്ദുൾ ഹമീദ് പറഞ്ഞു.
അതിതീവ്ര പരിചരണ വിഭാഗത്തിലും ,സൗന്ദര്യ വർദ്ധക ചികിത്സയിലും അത്യാധുനിക ചികിത്സാ മാനദണ്ഢങ്ങൾ കണ്ണൂരിലേക്ക് എത്തിക്കുന്നതിന് ഡൽഹിയിലെ ജെസിഎസ് കൺസൾട്ടൻസും എഎ ഡെർമസയൻസും പോലെയുളള അതിവിദഗ്ദ്ധ സംഘങ്ങളുമായി ജിംകെയർ ആശുപത്രി പങ്കാളിത്തത്തിൽ എത്തിയിട്ടുണ്ട്.
കേരളത്തിലെ ആദ്യത്തെ മൊബൈൽ ടെലി ആംബുലൻസ് സംവിധാനം, ആധുനിക ന്യൂമാറ്റിക് ട്യൂബ് സംവിധാനം, ബാർകോഡെഡ് മെഡിക്കേഷൻ അഡ്മിനിസ്‌ട്രേഷൻ തുടങ്ങി ഒട്ടേറെ പ്രത്യേകതകളോടെയാണ് ആശുപത്രി പ്രവർത്തനമാരംഭിക്കുന്നതെന്ന് വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത വൈസ് ചെയർമാൻ ഡോ. പി.എ. പത്മനാഭൻ പറഞ്ഞു.
മാതൃകാപരമായ ചികിത്സാ സൗകര്യങ്ങൾ ആശുപതിയിൽ ലഭ്യമാക്കുമെന്ന് എക്‌സിക്യൂട്ടീവ് ഡയരക്ടർ ഡോ. ഉമാ നമ്പ്യാർ വ്യക്തമാക്കി. ഡയരക്ടർമാരായ എം. പ്രശാന്ത്, പി. മുഹമ്മദ് അഷ്‌റഫ്,ഇസ്മത്,മുഹമ്മദ് കുഞ്ഞി തുടങ്ങിയവരും ആശുപത്രിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.