മട്ടന്നൂർ: പഴശ്ശി രാജ എൻ.എസ്.എസ്. കോളേജ് എൻ.സി.സി യൂണിറ്റിൽ നിന്ന് ഈ വർഷം ഡൽഹി റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത കേഡറ്റ് അർജുൻ ബാബു, കേഡറ്റ് അതുൽ ചന്ദ്രൻ എന്നിവരെ കോളേജിൽ അനുമോദിച്ചു. റിട്ടയേഡ് ലഫ്. ജനറൽ വിനോദ് നായനാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. എസ്. ബീന അദ്ധ്യക്ഷത വഹിച്ചു. എൻ.സി.സി ഓഫീസർ ലഫ്. ഡോ. പി വി സുമിത്ത്, പ്രൊഫ. ജി. കുമാരൻ നായർ, പി. കെ. രാജൻ, ഡോ. പി. ലേഖ, ഡോ. പി. ലജിത, കെ.കെ. ഭരതൻ, അശ്വിനി, അണ്ടർ ഓഫീസർമാരായ എം.അനുശ്രീ, അഖിൽ കുമാർ എന്നിവർ പ്രസംഗിച്ചു. അർജുൻ ബാബു, അതുൽ ചന്ദ്രൻ എന്നിവർ മറുപടി പ്രസംഗവും നടത്തി. ഉപഹാര സമർപ്പണവും മൂന്നാം വർഷ കേഡറ്റുകളുടെ യാത്രയയപ്പും നടന്നു.