കൂടാളി : അമ്പതു വർഷത്തിലേറെയായി കൂടാളിയിലെ നൂറോളം കുടുംബങ്ങൾ ആശ്രയിച്ചുവരുന്ന കൂടാളിയിലെ ശുദ്ധജലവിതരണ പദ്ധതി നിലച്ചിട്ട് മൂന്നു വർഷമായിട്ടും പരിഹാരം കാണാത്തതിൽ കൂടാളി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രതിഷേധിച്ചു.കുടിവെള്ള പദ്ധതി എത്രയും വേഗം പുനഃസ്ഥാപിച്ചില്ലെങ്കിൽ സമരവുമായി മുന്നോട്ടു പോകാൻ കോൺഗ്രസ്‌ നിർബന്ധിതമാകുമെന്നും യോഗം മുന്നറിയിപ്പ് നൽകി. മണ്ഡലം പ്രസിഡന്റ്‌ കെ. സി. ബൈജു അദ്ധ്യക്ഷത വഹിച്ചു. പി. പി. പങ്കജാക്ഷൻ, കെ. സി. ജയകുമാർ, രാജീവൻ. എം, പങ്കൻ രവീന്ദ്രൻ, രാമകൃഷ്ണൻ. പി. പ്രവീൺ കുമാർ, റിയാസ്, വാഹിദ് തുടങ്ങിയവർ പ്രസംഗിച്ചു.