പാനൂർ: പുരോഗമന കലാസമിതി പാനൂർ മേഖല കമ്മിറ്റി, കെ.കെ.രാജീവൻ കലാസമിതി, നാട്ടകം കലാവേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പാനൂർ ബസ് സ്റ്റാൻഡിൽ കെ. പാനൂർ അനുസ്മരണ സന്ധ്യ സംഘടിപ്പിച്ചു. കെ.കെ. സുധീർ കുമാർ അധ്യക്ഷത വഹിച്ചു. എം. ഹരീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ഡോ. ജിനേഷ് കുമാർ എരമം പ്രഭാഷണം നടത്തി. കെ.എം അഷറഫ്, യു. ഗോപി, ഡോ. കെ.കെ രാജാറാം, പി. ജയരാജൻ സംസാരിച്ചു. പവിത്രൻ മൊകേരി സ്വാഗതം പറഞ്ഞു.