നീലേശ്വരം: പടിഞ്ഞാറ്റംകൊഴുവൽ കൂട്ടത്തിലറ വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ നവീകരണ പുന:പ്രതിഷ്ഠ ബ്രഹ്മകലശ മഹോത്സവത്തിൽ മൂന്നാം ദിവസമായ ഇന്ന് രാവിലെ 10 മണിക്ക് അചാര്യ സംഗമം നടക്കും. ആചാര്യ സംഗമം എം.രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.പി-യു.രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. മലബാർ ദേവസ്വം ബോർഡ് മേഖല ചെയർമാൻ ഡോ.സി.കെ.നാരായണപണിക്കർ മുഖ്യാതിഥിയായിരിക്കും പോത്താംകണ്ടം ആനന്ദ ഭവനത്തിലെ പൂജനീയ സ്വാമിജി കൃഷ്ണാനന്ദ ഭാരതി അനുഗ്രഹ പ്രഭാഷണം നടത്തും. തളിയിൽ ശിവക്ഷേത്രം ട്രസ്റ്റി ടി.സി ഉദയവർമ്മ രാജ സംബന്ധിക്കും.വൈകുന്നേരം 5 മണിക്ക് മുളവന്നൂർ കഴകം പൂരക്കളി സംഘത്തിന്റെ പൂരക്കളി പ്രദർശനം.തുടർന്ന് ചാക്യാർകൂത്ത്, തിരുവാതിര, രാമരസം നൃത്താവിഷ്കാരം എന്നിവ നടക്കും.