തളിപ്പറമ്പ്: വൃത്തിഹീനമായ ചുറ്റുപാടിൽ തളിപ്പറമ്പ് നഗരസഭാ പരിധിയിലെ അള്ളാംകുളത്ത് മൂന്ന് വീടുകൾ കേന്ദ്രീകരിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ബേക്കറികളിലൊന്ന് അടച്ചുപൂട്ടാൻ ആരോഗ്യവകുപ്പധികൃതർ നോട്ടീസ് നൽകി. പാലകുളങ്ങരയിൽ ക്വാളിറ്റി എന്ന പേരിൽ നടത്തിവന്ന ബേക്കറി യൂണിറ്റിനെതിരെയാണ് നടപടി.
കേക്ക് ഉൾപ്പെടെ ഭക്ഷ്യപദാർത്ഥങ്ങൾ നിലത്ത് വാരിവലിച്ചിട്ട നിലയിൽ ഇവിടെ കണ്ടെത്തിയിരുന്നു, നഗരസഭയടെയോ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയോ ഒരു വിധത്തിലുള്ള ലൈസൻസുകളും ഇല്ലാതെ പഴയ വീടുകൾ വാടകയ്‌ക്കെടുത്താണ് ഇവിടെ ബേക്കറികൾ പ്രവർത്തിച്ചിരുന്നത്.