കണ്ണൂർ:ഉദ്ഘാടനം കഴിഞ്ഞ ആറ്റടപ്പ ഡായാലിസിസ് കേന്ദ്രം തുറന്ന് പ്രവർത്തിക്കുന്നതും കാത്ത് ആയിരത്തോളം രോഗികൾ. 2016 ഡിസംബറിലാണ് നാഷണൽ റൂറൽ ഹെൽത്ത് മിഷന്റെ നിർദ്ദേശ പ്രകാരം ആറ്റടപ്പയിൽ ഡയാലിസിസ് കേന്ദ്രം ആരംഭിക്കുന്നത്.കഴിഞ്ഞ കോർപ്പറേഷൻ ഭരണകാലത്ത് മേയർ ഇ.പി.ലത ഉദ്ഘാടനവും നിർവഹിച്ചു.ഒരു വർഷം കഴിഞ്ഞപ്പോഴേക്കും കേന്ദ്രം പൂട്ടി. ആവശ്യത്തി​ന് ഡോക്ടർമാരെ നിയമിക്കാത്തതാണ് പൂട്ടാൻ കാരണം. ഇതി​നുകാരണം കോർപ്പറേഷനി​ലെ ഭരണമാറ്റം.
കേന്ദ്രത്തിന് പരിസരത്തുള്ള 25 പേരെങ്കി​ലും ഡയാലിസിസി​ന് വിധേയരാകുന്നുണ്ട്. തൊട്ടടുത്ത് ഇത്തരമൊരു സ്ഥാപനം ഉണ്ടായിട്ടും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി​ വരി​കയാണി​വർക്ക്. ആറ്റടപ്പ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപത്താണ് ഡയാലിസിസ് കേന്ദ്രം. 6 മെഷീനുകളും അനുബന്ധ സൗകര്യങ്ങളുമുണ്ട്. എല്ലാം തുരുമ്പെടുത്ത് നശി​ക്കുന്നു.

നിരാഹാരം സമരം നടത്തും
ഡയാലിസിസ് കേന്ദ്രം അടച്ചിടാനാണ്

തീരുമാനമെങ്കിൽ പ്രതീക്ഷ ഒാർഗൺ റസിപ്പി​യൻസ് ഫാമിലി അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സമരത്തിറങ്ങും. .മാർച്ച് 12 ലോക വൃക്ക ദിനത്തിന് മുൻപ്

കേന്ദ്രം തുറന്ന് പ്രവൃത്തിപ്പിക്കണമെന്നാണ് രോഗികളുടെ ആവശ്യം.

ഡയാലിസിസ് കേന്ദ്രം തുറന്ന് പ്രവർത്തിപ്പിക്കാൻ തണൽ എന്ന സന്നദ്ധ സംഘടനയുമായി ചേർന്ന് ആദ്യ ഘട്ട ചർച്ചകൾ പൂർത്തിയാക്കിയിട്ടുണ്ട്.ഇനി കോർപ്പറേഷൻ കമ്മിറ്റിക്കകത്ത് ഒരു ചർച്ച നടത്തും.മരാമത്ത് പ്രവൃത്തികൾ അവിടെ ഇനിയും ബാക്കിയുണ്ട്.മുൻപ് ഉദ്ഘാടനം ചെയ്തപ്പോൾ ഇതൊന്നും ഉണ്ടായിട്ടില്ല.ടെക്നീഷ്യൻമാർ ഉൾപ്പെടെ എട്ട് ജീവനക്കാരെ നിയമിക്കുന്നതിനുള്ള നടപടിയെടുത്ത് കേന്ദ്രം ഉടൻ പ്രവർത്തിപ്പിക്കും.

അഡ്വ.ടി.ഒ.മോഹനൻ ,കോർപ്പറേഷൻ സ്റ്റാൻഡി​ംഗ് കമ്മിറ്റി ചെയർമാൻ

ഒരു കോടി മുപ്പത് ലക്ഷം രൂപ ചെലവിലാണ് ഡയാലിസിസ് കേന്ദ്രം നിർമ്മിച്ചത്.