കാസർകോട്: സ്കൂളുകളിലെ സെന്റ് ഓഫ് പ്രമാണിച്ച് വിദ്യാർത്ഥികളുടെ വാഹനങ്ങളു|പയോഗിച്ചുള്ള റോഡ് ഷോയും ലൈസൻസില്ലാതെയും അമിത വേഗത്തിലും മൂന്നുപേരെ കയറ്റിയും അമിത ശബ്ദത്തോടുകൂടിയതുമായ വാഹന ഉപയോഗം കർശനമായി നിയന്ത്രിക്കാനുള്ള കാസർകോട് എൻഫോഴ്സ്മെന്റ് ആർ.ടി ഒ ഇ.മോഹൻ ദാസിന്റെ നിർദ്ദേശപ്രകാരം കാസർകോട് ഷേണി എസ്.എസ് .എച്ച്. എസിൽ നടത്തിയ പരിശോധനയിൽ വാടകക്കെടുത്ത ഒരു കാറും ഏഴോളം ആഡംബര ബൈക്കുകളും പിടിയിലായി.

രണ്ട് ബൈക്കുകളും ഒരു കാറും മതിയായ രേഖകളില്ലാതെ കസ്റ്റഡിയിലെടുത്തു. ഷേണി സ്കൂൾ അധികൃതർ മുൻകൂട്ടി സെൻറ് ഓഫ് വിവരവും വാഹന സജ്ജീകരണവും അറിയിച്ചതിനാൽ ആണ് കൃത്യമായ ഇടപെടൽ നടത്താൻ ആയത്.

പരിശോധനയിൽ എം വി ഐ മാരായ പി.വി രതീഷ്, ടി.വൈകുണ്ഠൻ, എ. എം.വി. ഐ മാരായ കെ വി ഗണേശൻ , എം വി പ്രഭാകരൻ , ജിജോ വിജയ്, പ്രവീൺ കുമാർ എന്നിവരും ഡ്രൈവർ മനോജ് കുമാർ എന്നിവരും പങ്കെടുത്തു

കുട്ടി ഓടിച്ച കാർ ഇടിച്ചു; കർണാടകസംഘം രക്ഷപ്പെട്ടത് കഷ്ടിച്ച്

അംഗടിമുഗർ നാട്ടകല്ലിൽ ഒരു കുട്ടിയോടിച്ച കാർ മറ്റൊരു കാറിൽ ഇടിച്ച് മറിഞ്ഞ അപകടത്തിൽ എതിരെ വന്ന കർണാടക വാഹനത്തിലെ മുഴുവൻ യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നത് കൊണ്ട് മാത്രം അത്ഭുതകരമായി രക്ഷപ്പെട്ടു. ഈ വാഹനം ഓടിച്ചത് അംഗഡിമോഗർ സ്‌കൂളിൽ സെന്റ് ഓഫിൽ പങ്കെടുക്കുന്ന കുട്ടിയാണെന്ന് സംശയിക്കുന്നതായി അപകടസ്ഥലത്ത് ഉള്ളവർ അറിയിച്ചു.

ബൈറ്റ്

ഇത്തരം അപകടകരമായ ആഘോഷങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ടെന്നും സ്‌കൂൾ അധികൃതർ കൃത്യമായ വിവരം അറിയിക്കണമെന്നുംഈ വിഷയത്തിൽ കർശന പരിശോധന ഉണ്ടായിരിക്കും- ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്റ് മോഹൻദാസ്

പരിശോധനയിൽ കുടുങ്ങിയത്

7 ബൈക്കുകൾ

1 കാർ