തൃക്കരിപ്പൂർ: നാട്ടുകാരുടെ യാത്രാപ്രശ്നം പരിഹരിക്കുന്നതോടൊപ്പം റോഡരികിൽ പൂന്തോട്ടം നിർമ്മിച്ചും ശുചീകരണം നടത്തിയും ഓട്ടോ കൂട്ടായ്മ.
നടക്കാവിലെ ഓട്ടോറിക്ഷ തൊഴിലാളികൾ ജോലിക്കിടയിൽ വീണുകിട്ടുന്ന സമയത്ത് തീർത്ത പൂന്തോട്ടമിന്ന് അതുവഴി കടന്നു പോകുന്ന യാത്രക്കാർക്ക് നയനാനന്ദകരമായ കാഴ്ചയാണ്. ചെണ്ടുമല്ലി, റോസ്, ചെമ്പരത്തി തുടങ്ങിയ വിവിധതരം പൂക്കൾ ഇവിടെ വിടർന്നു നിൽക്കുന്നതു കാണാം. മാത്രമല്ല 10 വർഷത്തോളമായി സമീപത്തുള്ള പഞ്ചായത്ത് ശൗചാലയം ദിവസവും ശുചീകരിച്ച് ഈ ഓട്ടോകൂട്ടായ്മ സമൂഹത്തോടുള്ള കടപ്പാട് തെളിയിക്കുന്നു. സി.വി. തമ്പാൻ, എം. നാരായണൻ, എം. ഭാസ്കരൻ, കെ. ബാലൻ, പി.വി. കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സി.ഐ.ടി.യു ഓട്ടോ തൊഴിലാളി കമ്മിറ്റിയാണ് ജോലിയും സാമൂഹ്യ പ്രവർത്തനവും ഒരുമിച്ചു കൊണ്ടുപോകുന്നത്.
നടക്കാവ് ഓട്ടോസ്റ്റാൻഡിലെ പൂന്തോട്ടം