കണ്ണൂർ: എ.ഐ.ടി.യു.സി ശതാബ്ദി ദേശീയ സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാന കൗൺസിൽ പ്രസിദ്ധീകരിച്ച മൂന്ന് പുസ്തകങ്ങളുടെ പ്രകാശനം സി.പി.ഐ സംസ്ഥാന കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ നിർവ്വഹിച്ചു.

എച്ച്. മഹാദേവൻ എഴുതിയ ബഹുരാഷ്ട്ര കുത്തകകളുടെ ആഗോളാധിപത്യവും സാമ്പത്തിക പ്രതിസന്ധിയും ഡബ്ല്യു.എഫ്.ടി.യു തയാറാക്കിയ ആഗോള തൊഴിൽമേഖല; വർത്തമാനവും ഭാവിയും, പ്രൊഫ. സഫി മോഹൻ തയ്യാറാക്കിയ ജനാധിപത്യമൂല്യങ്ങളും ഭരണഘടനയും എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്. സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. പി.സന്തോഷ് കുമാർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് താവം ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ, സംസ്ഥാന പ്രസിഡന്റ് ജെ. ഉദയഭാനു എന്നിവർ പ്രസംഗിച്ചു.