കല്യാശേരി: ദേശീയ പാതയിൽ കല്യാശേരി ഹയർസെക്കൻഡറി സ്കൂളിനു സമീപത്തെ ഓട്ടോ സ്റ്റാൻഡിലേക്ക് കാറിടിച്ച് കയറി രണ്ട് ഓട്ടോ ഡ്രൈവർമാർക്ക് പരിക്കേറ്റു. ഓട്ടോയിൽ ഇരിക്കുകയായിരുന്ന കല്യാശ്ശേരി സ്വദേശികളായ എൻ.രഞ്ചിത്ത് (44), പി.വി. രഘു (45) എന്നിവർക്കാണ് സാരമായി പരിക്കേറ്റത്. ഇരുവരേയും ഓടിക്കൂടിയ ഓട്ടോ ഡ്രൈവർമാരും നാട്ടുകാരും ചേർന്ന് പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
കാറിനടിയിൽപ്പെട്ട രഞ്ചിത്ത് അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഇരുവരുടെയും ഓട്ടോറിക്ഷകളും പൂർണമായി തകർന്നു. ഇതോടൊപ്പം സ്റ്റാൻഡിലുണ്ടായിരുന്ന വി. വിജിലിന്റെ ഓട്ടോയും കാറിടിച്ച് തകർന്നിട്ടുണ്ട്. അപകട സമയത്ത് വിജിൽ ഓട്ടോയിലുണ്ടായിരുന്നില്ല.
ഞായറാഴ്ച രാവിലെ 9.30 മണിയോടെയാണ് അപകടം. തളിപ്പറമ്പ് ഭാഗത്ത് നിന്നും വന്ന കാർ അമിത വേഗത്തിലായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കാറോടിച്ചിരുന്നയാൾ ഉറങ്ങി പോയതാവാം അപകടത്തിന് കാരണമെന്നാണ് നിഗമനം. കണ്ണപുരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഞായറാഴ്ചയായതിനാലാണ് വൻ അപകടം ഒഴിവായത്.
പടം. അപകടത്തിൽ തകർന്ന ഓട്ടോ...