കാസർകോട്: ഡി.വൈ.എഫ്.ഐ കാറഡുക്ക ബ്ലോക്ക് കമ്മിറ്റി ഏപ്രിൽ 16 മുതൽ 23 വരെ ഇരിയണ്ണിയിൽ സംഘടിപ്പിക്കുന്ന അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണമെന്റ് ‘യൂത്ത് സോക്കർ കെ20’ വിജയിപ്പിക്കാൻ സംഘാടകസമിതിയായി. മലബാർ ഫുട്ബാൾ അസോസിയേഷനോടു സഹകരിച്ചാണ് ഇരിയണ്ണി ജി.വി.എച്ച്.എസ്.എസ് മൈതാനത്ത് ഫുട്ബാൾ മാമാങ്കം. പ്രാദേശിക ക്ലബുകൾ ഉൾപ്പെടെ എട്ടു ടീമുകൾ ദേശീയ അന്തർദേശീയ താരങ്ങളുമായി കളിക്കളത്തിലിറങ്ങും.
എൽ.പി സ്‌കൂൾ പരിസരത്ത് നടന്ന സംഘാടക സമിതി രൂപീകരണ യോഗം സി.പി.എം കാറഡുക്ക ഏരിയാ സെക്രട്ടറി സിജിമാത്യു ഉദ്ഘാടനം ചെയ്തു. കെ.പി രജീഷ് അധ്യക്ഷനായി.
ഭാരവാഹികൾ :ജനറൽ കമ്മിറ്റി ബി.കെ. നാരായണൻ (ചെയർമാൻ) ബി.എം പ്രദീപ്, പി. രവീന്ദ്രൻ, വൈ. ജനാർദനൻ, എം. മാധവൻ, പി. ബാലകൃഷ്ണൻ (വൈസ് ചെയർമാൻ) കെ.വി നവീൻ (ജനറൽ കൺവീനർ), കെ.പി രജീഷ്, എ.സി പ്രശാന്ത്, മനോജ് ഇരിയണ്ണി, ഹരിഹരൻ ആദൂർ, ശ്രീജിത്ത്, ബിജു, സനത്ത് (കൺവീനർ), ജി. പ്രശാന്ത് (ട്രഷറർ).