കണ്ണൂർ: ബിജെപി കണ്ണൂർ ജില്ലാ അധ്യക്ഷനായി തലശ്ശേരി സ്വദേശി എൻ. ഹരിദാസിനെ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഇന്നലെ നാമ നിർദ്ദേശം ചെയ്തു. നിലവിൽ ജില്ലാ സെക്രട്ടറിയാണ്. തലശ്ശേരി നഗരസഭ കൗൺസിലറായിരുന്നു.

തലശ്ശേരി നഗരസഭയിലെ 13ാം വാർഡായ കുഞ്ഞാംപറമ്പിൽ നിന്നായിരുന്നു നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പാനൂർ മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കൻഡറി സ്‌ക്കൂൾ മലയാളം അദ്ധ്യാപിക വന്ദനയാണ് ഭാര്യ. മാഹി ചെമ്പ്ര കേന്ദ്രീയ വിദ്യാലയം മൂന്നാം ക്ലാസ് വിദ്യാർത്ഥി ശിഖ ഏക മകളാണ്. തലശ്ശേരി തിരുവങ്ങാട് നളോന്ദയിൽ ഹൗസിലാണ് താമസം.