പിണറായി: സ്വാതന്ത്ര്യ സമര സേനാനി പടന്നക്കര മീരഭവനിൽ കെ.വി. കുമാരൻ (92) നിര്യാതനായി. ഗ്രേറ്റ് ദർബാർബീഡി തൊഴിലാളിയായിരിക്കെ സമരത്തിൽ പങ്കെടുത്ത് ജയിൽവാസമനുഭവിച്ചിച്ചിട്ടുണ്ട്. വ്യാപാരി വ്യവസായി സമിതി സ്ഥാപക നേതാക്കളിലൊരാളാണ്. മുപ്പത് വർഷത്തിലധികമായി വ്യാപാരി വ്യവസായി പിണറായി യൂണിറ്റ് പ്രസിഡന്റായിരുന്നു. പിണറായി സാംസ്കാരിക സമിതി സ്ഥാപക അംഗം, പടന്നക്കര വായനശാല സ്ഥാപക കമ്മറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: ടി. ലീല, മക്കൾ: വത്സരാജ് (കച്ചവടം), സുനിൽകുമാർ (കച്ചവടം ഓലയമ്പലം), സുജാത (റിട്ട. ടീച്ചർ, ഗണപതി വിലാസം ബി.യു.പി. സ്കൂൾ, മീരാഭായ്. മരുമക്കൾ: എം. മുകുന്ദൻ (കച്ചവടം പടന്നക്കര), അജിത (ചമ്പാട്), എം.അജിത (ചെറിയ വളപ്പ്). സംസ്കാരം രാവിലെ 12ന് പന്തക്കപ്പാറ പ്രശാന്തിയിൽ.