പയ്യന്നൂർ:കണ്ണൂർ ജില്ലയ്‌ക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് പയ്യന്നൂരിൽ നടന്ന എ.ഐ.വൈ.എഫ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

കണ്ണൂർ വിമാനത്താവളം യാഥാർത്ഥ്യമായെങ്കിലും അനുബന്ധ പ്രവർത്തനങ്ങൾ ഇപ്പോഴും പൂർത്തിയായിട്ടില്ല. മട്ടന്നൂർ, ഇരിക്കൂർ, അഞ്ചരക്കണ്ടി, ചക്കരക്കൽ, കണ്ണൂർ, തലശ്ശേരി, കൂത്തുപറമ്പ് തുടങ്ങിയ ടൗണുകൾക്ക് വിമാനത്താവളവുമായി ബന്ധിപ്പിച്ചുള്ള റോഡ് വികസനം പ്രഖ്യാപിച്ച് കാലങ്ങളായെങ്കിലും പ്രവൃത്തി തുടങ്ങിയിട്ടില്ല. പുതിയതെരു - മുഴപ്പിലങ്ങാട് ബൈപാസ് പ്രഖ്യാപനം ഉണ്ടായെങ്കിലും നടപ്പിലായില്ല. തലശ്ശേരി-വളവു പാറ

കെ എസ് ടി പി റോഡ് പ്രവൃത്തി തുടങ്ങിയിട്ട് രണ്ട് വർഷമായെങ്കിലും പൂർത്തീകരിച്ചിട്ടില്ല. കൂട്ടുപുഴ പാലം ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുകയാണ്. ഇങ്ങനെ നിരവധി പദ്ധതികളാണ് ജില്ലയിൽ ഇഴഞ്ഞു നീങ്ങുന്നത്.