പയ്യന്നൂർ: കണ്ടോത്ത് സ്പോർട്സ് ക്ലബ്ബ് സുവർണ്ണ ജൂബിലി ആഘോഷത്തിന് തുടക്കമായി. കണ്ണൂർ ജില്ല സ്പോർട്സ് കൗൺസിൽ ഉപാധ്യക്ഷൻ എൻ. ധീരജ് കുമാർ ഉദ്ഘാടനം ചെയ്തു. എൻ. ഗലീഷ് അധ്യക്ഷത വഹിച്ചു. ടി.ഇ. ഉഷ, ധനത സുനിൽകുമാർ, ഇ.പി ശ്യാമള, ശ്രീലത ജഗദീശൻ, സി. കരുണാകരൻ, പുതിയടത്ത് കരുണാകരൻ, പള്ളിപ്പുറം രാഘവൻ, കെ. രവീന്ദ്രൻ, ബാബുരാജ് എന്നിവർ പ്രസംഗിച്ചു. മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റ് ജേതാക്കളായ ടി. ഭാർഗ്ഗവൻ, തോലാട്ട് സരോജിനി എന്നിവരെ അനുമോദിച്ചു. വി. ദിനേശൻ സ്വാഗതവും ഇ.വി രതീഷ് ബാബു നന്ദിയും പറഞ്ഞു. ജൂബിലി ഫുട്ബാളിൽ ഇന്ന് കാസർകോട് സിവിൽ സർവീസ് ടീമും കെ.എം.എസ്.ആർ.എമ്മും തമ്മിൽ മത്സരിക്കും.