അപേക്ഷ ക്ഷണിച്ചു
വിവിധ പഠനവകുപ്പുകളിലും അംഗീകൃത കേന്ദ്രങ്ങളിലും പി എച്ച്.ഡി ഗവേഷണത്തിനായി ജൂനിയർ റിസർച്ച് ഫെലോഷിപ്പിന് അർഹരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മാർച്ച് നാല് വരെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും ഡയറക്ടർ, റിസർച്ച് ഡയറക്ടറേറ്റ്, കണ്ണൂർ സർവകലാശാല താവക്കര കാമ്പസ്, കണ്ണൂർ, 670002 വിലാസത്തിൽ മാർച്ച് ഏഴിന് വൈകിട്ട് 5നകം സമർപ്പിക്കണം.
പരീക്ഷാവിജ്ഞാപനം
അഫിലിയേറ്റഡ് കോളേജുകളിലെയും ഐ.ടി എജ്യൂക്കേഷൻ സെന്ററുകളിലെയും രണ്ടും നാലും സെമസ്റ്റർ എം. സി. എ. (ലാറ്ററൽ എൻട്രി ഉൾപ്പെടെ) സി. ബി. എസ്. എസ്. റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്) മേയ് 2020 പരീക്ഷാ വിജ്ഞാപനം വെബ്‌സൈറ്റിൽ. രണ്ടാം സെമസ്റ്റർ പരീക്ഷകൾക്ക് 26 മുതൽ 29 വരെയും നാലാം സെമസ്റ്റർ പരീക്ഷകൾക്ക് മാർച്ച് മൂന്ന് മുതൽ അഞ്ച് വരെയും ഓൺലൈനായി അപേക്ഷിക്കാം.
ഏഴും മൂന്നും സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റഗുലർ/സപ്ലിമെന്ററി) നവംബർ 2019 പരീക്ഷകൾ വിജ്ഞാപനം വെബ്‌സൈറ്റിൽ. 29 വരെ പിഴയില്ലാതെയും മാർച്ച് അഞ്ച് വരെ പിഴയോടുകൂടെയും അപേക്ഷിക്കാം.
പ്രായോഗിക പരീക്ഷകൾ
രണ്ടാം സെമസ്റ്റർ ബി. ബി. എ. ടി. ടി. എം. ഡിഗ്രി (സി. ബി. സി. എസ്. എസ് റഗുലർ/ സപ്ലിമെന്ററി) ഏപ്രിൽ 2020 കോർ പ്രായോഗിക പരീക്ഷകൾ 28, മാർച്ച് 2 തീയതികളിൽ നടക്കും.
നാലാം സെമസ്റ്റർ ബി. സി. എ ഡിഗ്രി (സി. ബി. സി. എസ്. എസ്. റഗുലർ/ സപ്ലിമെന്ററി) ഏപ്രിൽ 2020 പ്രായോഗിക പരീക്ഷകൾ 26 മുതൽ ആരംഭിക്കും.