കൂത്തുപറമ്പ്: വീട് വാഗ്ദാനം ചെയ്ത് പണം വാങ്ങി വഞ്ചിച്ചതായി പരാതി. കണ്ണവം ലത്വീഫിയ എഡ്യുക്കേഷൻ ട്രസ്റ്റ് ഭാരവാഹി യാസിൻ കോയ തങ്ങൾക്കെതിരെയാണ് ഇരുനൂറോളം പേർ കണ്ണവം പൊലീസിൽ പരാതി നൽകിയത്.ഒന്നര വർഷം മുൻപാണ് കണ്ണവം എടയാറിൽ പ്രവർത്തിക്കുന്ന ലത്വീഫിയ എഡ്യുക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിൽ പണം പിരിച്ചെടുത്തത്. സ്വപ്നഭവനം പണിത് നൽകും എന്ന് വാഗ്ദാനം നൽകിയായിരുന്നു പണപ്പിരിവ്. കണ്ണൂർ, കാസർകോട്, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നും, കുടകിൽ നിന്നുമായി നൂറ് കണക്കിന് ആളുകളിൽ നിന്ന് പണവാങ്ങിയതായാണ് സൂചന. 4444 രൂപയുടെ സംഭാവന കൂപ്പണും ഇടപാടുകാർക്ക് സ്ഥാപനത്തിൽ നിന്ന് നൽകിയിരുന്നു. സംസ്ഥാനത്തുടനീളം വ്യാപകമായ പ്രചാരണം നടത്തിയാണ് ആളുകളിൽ നിന്ന് പണപ്പിരിവ് നടത്തിയത്. എന്നാൽ ഒന്നര വർഷം കഴിഞ്ഞിട്ടും വീട് ലഭിക്കാതിരുന്നതിനെ തുടർന്ന് ഇടപാടുകാർ നടത്തിയ അന്വേഷണത്തിൽ പദ്ധതി തട്ടിപ്പാണെന്ന് കണ്ടെത്തി. പരാതി വ്യാപകമായതിനെ തുടർന്ന് പണം നഷ്ടമായ ഇരുന്നൂറോളം പേരാണ് ഇന്നലെ രാവിലെ മുതൽ കണ്ണവം ലത്വീഫിയ ഓഫീസിന് സമീപം തടിച്ചുകൂടിയത്. ഇതിനിടയിൽ സ്ഥാപനത്തിൽ നിന്ന് യാസിൻ കോയ തങ്ങൾ ഉൾപ്പെടെയുള്ള ഭാരവാഹികൾ മുങ്ങിയതായും സൂചനയുണ്ട്.
.(Photo E.mail ൽ അയക്കും ( 1 ) കണ്ണവത്ത് പ്രവർത്തിക്കുന്ന ലത്വീഫിയ എഡുക്കേഷൻ ട്രസ്റ്റ് ഓഫീസ് (2) പണം നഷ്ടപ്പെട്ടതറിഞ്ഞ് കണ്ണവത്ത് തടിച്ച് കൂടിയ ആളുകൾ)