തളിപ്പറമ്പ്: തളിപ്പറമ്പ് ടെമ്പിൾ ക്രെഡിറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി തിരഞ്ഞെടുപ്പിൽ ബിജെപി, കോൺഗ്രസ് മുന്നണിയെ പരാജയപ്പെടുത്തി സഹകരണ ജനാധിപത്യ സംരക്ഷണസമിതി സ്ഥാനാർത്ഥികൾ വിജയിച്ചു. ഒമ്പതംഗ ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 126 വോട്ടർമാരിൽ 98 പേർ വോട്ട് ചെയ്തു. ഇതിൽ 81 മുതൽ 90 വരെ വോട്ട് നേടിയാണ് സഹകരണ ജനാധിപത്യ സംരക്ഷണസമിതി സ്ഥാനാർത്ഥികളുടെ വിജയം. പി മോഹനചന്ദ്രൻ (81), എം നാരായണൻ നമ്പൂതിരി (84), കെ സി മണികണ്ഠൻ നായർ (82), എം ശ്രീദേവി (85), പി കൃഷ്ണകുമാരി (90), പി വി ജാനകി (85), പി വി നാരായണമാരാർ (83), ഇ വി ഉണ്ണിക്കൃഷ്ണമാരാർ (85), ടി പത്മനാഭൻ (82) എന്നിവരാണ് വിജയിച്ച സംരക്ഷണസമിതി സ്ഥാനാർത്ഥികൾ.

കോൺഗ്രസ് നേതാക്കളായ പി വി നാണു, ഇ വി ഉണ്ണിക്കൃഷ്ണമാരാർ, കെ വി വീരമണി നമ്പീശൻ എന്നിവരും ബിജെപി ബിഎംഎസ് പ്രതിനിധികളായി കെ പി പരമേശ്വരൻ, പി വി സുരേഷ്, ഇ കാർത്യായനി, എ പി കെ വിനോദ് എന്നിവരാണ് ബിജെപി കോൺഗ്രസ് മുന്നണി സ്ഥാനാർത്ഥികളായി മത്സരിച്ചത്. ഭരണസമിതിയംഗങ്ങൾ യോഗം ചേർന്ന് പി മോഹനചന്ദ്രനെ പ്രസിഡന്റായും കെ സി മണികണ്ഠൻ നായരെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. വരണാധികാരി കെ വി പവിത്രൻ അദ്ധ്യക്ഷത വഹിച്ചു.