പാനൂർ: പത്തായക്കുന്നിലെ ആശാരിക്കണ്ടി ഭഗവതി ക്ഷേത്രത്തിൽ തിറ മഹോത്സവം മാർച്ച് ഒന്നു മുതൽ മൂന്നു വരെ നടക്കും. ഒന്നിന് ' കാലത്ത് ഗണപതി ഹോമം, നിവേദ്യ പൂജ, വൈകുന്നേരം വടക്കിനി ഭാഗം, ഗുരു കാരണവർക്ക് അകത്തൂട്ട്, 2 ന് രാവിലെ കൊടിയേറ്റം, കാവിൽ കയറൽ, കലവറ നിറയ്‌ക്കൽ ഘോഷയാത്ര, തിരുവുടയാട ,തിരുവായുധം, തൃക്കട ഏറ്റുവാങ്ങൽ 4 മണിക്ക് ശാസ്തപ്പൻ വെള്ളാട്ടം, തുടർന്ന് നെടുംബാലി, വിഷ്ണുമൂർത്തി ,ഭദ്രകാളി, പോർക്കലി ഭഗവതി വെള്ളാട്ടം, കലശം വരവ്, നേർച്ച വെള്ളാട്ടങ്ങൾക്ക് പുലർച്ചെ ഗുളികൻ വെള്ളാട്ടവു, തിരുമുടിയും. തുടർന്ന് ഗുരു കാരണവർ, നെടുംബാലി, വിഷ്ണുമൂർത്തി ഭദ്രകാളി തിറ, പോർക്കാലി ഭഗവതിയുടെ തിരുമുടിയും, ശ്രീഭൂതവും താലപ്പൊലിയും. വൈകുന്നേരം കളിയാം വെള്ളി.