കാസർകോട്‌: അഴിമതിയും സ്വജനപക്ഷപാതവും ക്രമക്കേടുകളും ആരോപിച്ച് കാസർകോട് നഗരസഭാ ഓഫീസിലേക്ക് സി.പി.എം മുനിസിപ്പൽ കമ്മിറ്റി മാർച്ച് നടത്തി. പുതിയ ബസ്‌സ്‌റ്റാൻഡ്‌ പരിസരത്ത്‌ നിന്നാരംഭിച്ച മാർച്ചിൽ സ്‌ത്രീകൾ ഉൾപ്പെടെ അണിനിരന്നു. ജില്ലാസെക്രട്ടറിയറ്റ്‌ അംഗം കെ.വി കുഞ്ഞിരാമൻ ഉദ്‌ഘാടനം ചെയ്‌തു. അനിൽ ചെന്നിക്കര അധ്യക്ഷത വഹിച്ചു. ജില്ലാകമ്മിറ്റി അംഗങ്ങളായ ടി.കെ രാജൻ, എം. സുമതി, ഏരിയാസെക്രട്ടറി കെ.എ മുഹമ്മദ്‌ ഹനീഫ എന്നിവർ സംസാരിച്ചു. എസ്‌. സുനിൽ സ്വാഗതം പറഞ്ഞു.