രാജപുരം: ഒടയംചാൽ ചെറുപുഴ റോഡ് വികസന പ്രവൃത്തി ഉദ്ഘാടനം നാളെ മന്ത്രി ജി. സുധാകരൻ നിർവ്വഹിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 2017-18 വർഷത്തെ ബഡ്ജറ്റിൻ ഉൾപ്പെടുത്തി 21 കോടി രൂപ ചിലവിലാണ് റോഡ് വികസനം പൂർത്തിയാക്കുന്നത് റോഡ് വികസനം അതിവേഗത്തിൽ പൂർത്തിയാക്കുന്നതിന് വേണ്ടി മറ്റു തടസ്സങ്ങൾ ഇല്ലാതെ ഇരിക്കാൻ അതാത് പ്രദേശങ്ങളിൽ പ്രദേശിക തലത്തിൽ കമ്മിറ്റികൾ രൂപീകരിച്ചുണ്ട്.
വെള്ളരിക്കുണ്ട് താലൂക്ക് കേന്ദ്രത്തിലേക്കും, ബ്ലോക്ക് പഞ്ചായത്ത് കേന്ദ്രത്തിലേക്കും കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ നിയോജക മണ്ഡലങ്ങളെ ബന്ധപ്പെടുത്തുന്ന റോഡാണ് ഇത്. ഒടയംചാൽ മുതൽ എടത്തോട് വരെ വരുന്ന 6.500 കിലോമീറ്ററും വെള്ളരിക്കുണ്ട് മുതൽ ഭീമനടി വരെയുള്ള 6 കിലോമീറ്ററും വരുന്ന ഭാഗങ്ങൾ മെക്കാഡം ടാർ ചെയ്യുന്ന പദ്ധതിയിൽ 5.5 മീറ്റർ വീതിയിൽ മെക്കാഡം ടാർ ചെയ്യും ഇതോടൊപ്പം 11 കൾവർട്ടും, 7 പൈപ്പ് കൾവർട്ടും, ഡ്രൈനേജും ഉണ്ടാകും. ഒരു വർഷം കൊണ്ട് പണി പൂർത്തിയാക്കും.
നാളെ വൈകുന്നേരം 4 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ മന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷനായിരിക്കും. രാജ്മോഹൻ ഉണ്ണിത്താൻ എം.പി, എം രാജഗോപാലൻ എം.എൽ.എ എന്നിവർ മുഖ്യാതിഥിയായിരിക്കും. വാർത്ത സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. രാജൻ, പി. ദാമോദരൻ, യു. ഉണ്ണികൃഷ്ണൻ, കെ. ദാമോദരൻ എന്നിവർ പങ്കെടുത്തു.