പയ്യന്നൂർ: ഇന്ത്യ കീഴടങ്ങില്ല; ഞങ്ങൾ നിശബ്ദരാകില്ല എന്ന സന്ദേശവുമായി ഡി.വൈ.എഫ്.ഐ. കണ്ണൂർ ജില്ലാ

കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പയ്യന്നൂരിൽ അണയാത്ത പ്രതിഷേധാഗ്നി സംഘടിപ്പിച്ചു.

ഷേണായി സ്ക്വയറിൽ നടന്ന പരിപാടി സി.പി.എം.പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി ഉദ്ഘാടനം ചെയ്തു. ജെ.എൻ.യു.വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് മുഖ്യാതിഥിയായിരുന്നു.

ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡൻ്റ് മനു തോമസ് അദ്ധ്യക്ഷത വഹിച്ചു.

ടി. ഐ. മധുസൂദനൻ ,സി. കൃഷ്ണൻ എം.എൽ.എ,വി.നാരായണൻ, കെ.പി.മധു ,സരിൻ ശശി തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി എം.ഷാജർ സ്വാഗതം പറഞ്ഞു.