ആലക്കോട് : ചാണോക്കുണ്ട് പാലത്തിനു സമീപം ഇന്നലെ വൈകുന്നേരം ലോറി നിയന്ത്രണംവിട്ട് താഴ്ചയിലേയ്ക് മറിഞ്ഞു. കരുവൻചാലിലെ ഒരു സ്ഥാപനത്തിലേയ്ക്ക് ലോഡുമായിവന്ന നാഷണൽപെർമിറ്റ് ലോറിയാണ് അപകടത്തിൽ പെട്ടത്. നിലവിലുണ്ടായിരുന്ന പാലം പൊളിച്ചുനീക്കിയശേഷം ഇവിടെ പുതിയ പാലത്തിന്റെ നിർമ്മാണം നടന്നുവരികയാണ്
നാട്ടുകാർ ലോറിയിൽ കുടുങ്ങിയവരെ പുറത്തെടുത്തു. വിവരമറിഞ്ഞ് തളിപ്പറമ്പിൽ നിന്നും, ആലക്കോട്ടു നിന്നും പൊലീസ് എത്തി.