തളിപ്പറമ്പ്: നൂറ്റാണ്ടുകളുടെ പഴക്കമുള്ള തൃച്ചംബരം പൂക്കോത്ത് നടയിലെ ആൽമരത്തിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ഇന്ന് രാവിലെ എട്ടോടെയാണ് പെട്ടെന്ന് മരത്തിൽ തീ പടർന്നത്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ആൽമരത്തിലേക്ക് തീ പടർന്നതിനെ തുടർന്ന് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് തളിപ്പറമ്പ് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.
ആൽമരത്തിന് ചുവട്ടിൽ കൂട്ടിയിട്ട ചപ്പുചവറുകളിൽ നിന്നാണ് തീ പിടിച്ചതെന്ന് കരുതുന്നു. മരത്തിന്റെ പകുതിയോളം ഭാഗത്തേക്ക് തീ പടർന്നുവെങ്കിലും പെട്ടെന്ന് തന്നെ തീയണക്കാൻ സാധിച്ചു.
പടം -പൂക്കോത്ത് നടയിലെ ആൽമരത്തിന് തീപിടിച്ചത് അഗ്നിശമന സേന അണയ്ക്കുന്നു.