തളിപ്പറമ്പ്: . അരി വിളഞ്ഞ പൊയിൽ വെങ്ങര ശാഖയിൽ നടന്ന സാമ്പത്തിക ക്രമക്കേടുകളും മറ്റു പല ശാഖകളിലും നടന്ന സാമ്പത്തിക തട്ടിപ്പുകളും സംഘടനാ പ്രവർത്തനങ്ങളും അന്വേഷിച്ച് സത്യം പുറത്ത് കൊണ്ട് വരണമന്നും ഇതിന് നേതൃത്വം നൽകിയ ദാസനെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് തളിപ്പറമ്പ് യൂണിയൻ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ തളിപ്പറമ്പ് എസ്.എൻ. ഡി.. പി. യൂണിയൻ ഓഫീസ് ഉപരോധിച്ചു. അരി വിളഞ്ഞ പൊയിൽ ശാഖയിൽ കെട്ടിടം പണിക്കു വേണ്ടി ലോണെടുത്തു കൊടുത്ത വകയിൽ കടക്കെണിയിലായ വനിതാ ഗ്രൂപ്പംഗങ്ങൾ ഓഫീസ് താഴിട്ട് പൂട്ടി.

കെ.കെ. രവീന്ദ്രന്റെ അദ്ധ്യക്ഷതയിൽ തളിപ്പറമ്പ് യൂണിയൻ കൗൺസിൽ അംഗം പീതാബരൻ ഉപരോധം ഉദ്ഘാടനം ചെയ്തു. പി. ആർ, ഭരതൻ, ശ്രീനിവാസൻ പുതപ്പറമ്പിൽ, ശിവൻതേക്കും കുട്ടം, കെ.വി. ശ്രീനിവാസൻ , കെ.കെ.രാജീവൻ, തുടങ്ങിയവർ സംസാരിച്ചു. വി.കെ. ബാബു. സ്വാഗതവും സി.കെ.വിശ്വംഭരൻ നന്ദിയും പറഞ്ഞു.