കണ്ണൂർ: കണ്ണൂർ കോർപ്പറേഷന്റെ സെമിനാർ. 202021 വർഷത്തെ കോർപറേഷെന്റ പതിമൂന്നാം പഞ്ചവത്സര പദ്ധതികളുടെ നടത്തിപ്പിന് 430 59 86 400 രൂപ വകയിരുത്തിയ കരട് പദ്ധതി രേഖയുമായി വികസന സെമിനാർ. അവതരിപ്പിച്ചത്. വികസന ഫണ്ട് ഇനത്തിൽ 13 91 33 000 രൂപ, പതിനാലാം ധനകാര്യ കമ്മി​ഷനിൽ നിന്നുള്ള വിഹിതം 11 71 06 000 രൂപ, വികസന ഫണ്ട് (എസ്.സി.പി) 4 63 26 000 രൂപ, വികസന ഫണ്ട് (ടി.എസ്.പി) 30 17 000 രൂപ വകയിരുത്തിയിട്ടുണ്ട്. മെയിന്റനൻസ് ഫണ്ട് (റോഡിതരം) 3 84 94 00, മെയിന്റനൻസ് ഫണ്ട് റോഡ് 15 50 58 000, തനത് ഫണ്ട് 7 74 40 000, സംസ്ഥാനാവജഷ്‌കൃത വിഹിതം 94 87 04 900, കേന്ദ്രാവിഷ്‌കൃത വിഹിതം 150 49 37 500, വായ്പ (ധനകാര്യ സ്ഥാപനങ്ങങളിൽ നിന്ന്) 50 00 00 000, ഗുണഭോക്തൃ വിഹിതം നഗരസഭയിൽ അടക്കുന്നത് 61 60 000, ഗുണഭോക്തൃ വിഹിതം ഗുണഭോക്താവ് നേരിട്ട് വഹിക്കുന്നത് 1 11 10 000, സന്നദ്ധ സേവനം 50 00 000, മറ്റുള്ളവയിൽ നിന്നായി 75 35 00 000 രൂപ എന്നിങ്ങനെയാണ് ഫണ്ട് വകയിരുത്തിയിട്ടുള്ളത്.

കരട് പദ്ധതി രേഖയിൽ നിർദ്ദേശിക്കപ്പെട്ട പദ്ധതികളും വികസന സെമിനാറിൽ നിന്ന് ഉയർന്നു വന്ന പുതിയ നിർദേശങ്ങളും ഉൾപ്പെടുത്തിയാണ് കോർപ്പറേഷെന്റ അന്തിമ പദ്ധതിക്ക് രൂപം നൽകുന്നത്. അത്തരത്തിൽ രൂപപ്പെടുത്തുന്ന അന്തിമ പദ്ധതിയാണ് ജില്ല ആസൂത്രണ സമിതിക്ക് അംഗീകാരത്തിനായി നൽകുകയെന്ന് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.ടി.ഒ.മോഹനൻ പറഞ്ഞു.

നവനീതം ഓഡിറ്റോറിയത്തിൽ നടന്ന വികസന സെമിനാർ മേയർ സുമ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷ് അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ജെമിനി കല്ലാളത്തിൽ പദ്ധതി വിശദീകരണം നടത്തി. വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ.ടി.ഒ. മോഹനൻ, അഡ്വ.പി. ഇന്ദിര, സി.കെ. വിനോദ്, സി. സീനത്ത്, ഷാഹിന മൊയ്തീൻ, കൗൺസിലർമാരായ എൻ.ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.