health-care-

ഫാറ്റി ലിവർ ചികിത്സയിൽ പ്രധാനമായി ശ്രദ്ധിക്കേണ്ടത് ജീവിതശൈലിയിലെ ക്രമക്കേടുകൾ മാറ്റിയെടുക്കുക എന്നതുതന്നെയാണ്. ഭക്ഷണത്തിനും വ്യായാമത്തിനും കൃത്യമായ ചിട്ടവേണം. മധുരമുള്ള ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. ചോക്ലേറ്റ്‌സ്, ഐസ്‌ക്രീം, സ്വീറ്റ്‌സ് പോലുള്ള ഭക്ഷണങ്ങൾ പൂർണമായും. ഇറച്ചി, ചീസ്, പനീർ പോലുള്ള കൊഴുപ്പ് കലർന്ന ഭക്ഷണങ്ങളും ഒഴിവാക്കേണ്ടതാണ്. രക്തത്തിലെ കൊഴുപ്പിനെ സംസ്‌കരിക്കാനുള്ള കരളിന്റെ ശേഷി ഇല്ലാത്തതു കാരണം കൊഴുപ്പ് വീണ്ടുംകഴിച്ചാൽ അസുഖം വഷളാകും. എണ്ണയിലുള്ള ഭക്ഷണങ്ങളും കരളിന് ദോഷകരമാണ്. മദ്യം പൂർണമായി ഒഴിവാക്കണമെന്ന് പിന്നെ പ്രത്യേകം പറയേണ്ടതില്ലല്ലോ. മദ്യത്തെ രാസപദാർത്ഥങ്ങളായി വിഘടിപ്പിക്കുന്നത് കരളാണ്. അതുകൊണ്ടു തന്നെ മദ്യത്തിന്റെ ദോഷം ഏറ്റവും കൂടുതലായി ബാധിക്കുന്നതും കരളിനെ തന്നെ. ആവശ്യമില്ലാത്ത മരുന്നുകളും കരളിന് വില്ലൻ തന്നെ.

ഫാറ്റി ലിവറുണ്ടാക്കുന്ന ഒരു പ്രധാന കാരണം പൊണ്ണത്തടിയാണെന്നത് കൊണ്ട് വ്യായാമം ശീലിച്ചേ തീരൂ. ചിട്ടയായ വ്യായാമവും ആഹാരനിയന്ത്രണവും അമിതവണ്ണം കുറയ്ക്കും. ദിവസേന മുക്കാൽ മുതൽ ഒരു മണിക്കൂർ വരെയെങ്കിലും വ്യായാമം ചെയ്യുക.

പഴങ്ങൾ, ഇലക്കറികൾ, പച്ചക്കറികൾ, ഇവ ഉൾപ്പെട്ട നാരുകൾ ഉള്ള ഭക്ഷണത്തിന് പ്രാധാന്യം നൽകുക. പൊണ്ണത്തടി കുറക്കാനും കൊളസ്‌ട്രോൾ നിയന്ത്രിക്കാനും പ്രമേഹരോഗികൾക്ക് ആശ്വാസം നൽകാനും നാരുകൾ അടങ്ങിയ ഭക്ഷണത്തിനു കഴിയും. ഒമേഗ 3 അടങ്ങിയ പച്ചക്കറികളും മത്സ്യങ്ങളും ചില നട്‌സുകളും കരളിന്റെ ആരോഗ്യത്തിന് ഗുണകരമാണ്.

ഡോ. ശില്പ എം.വി,​

വി.എം ഹോസ്പിറ്റൽ,​

ഗവ. ആശുപത്രിക്ക് സമീപം,​

മട്ടന്നൂർ

ഫോൺ: 9846366000