പയ്യന്നൂർ: കേരള എൻജിഒ യൂണിയൻ 57 മത് കണ്ണൂർ ജില്ലാ സമ്മേളനം 29 മാർച്ച് 1 തീയതികളിലായി പയ്യന്നൂർ ശ്രീവത്സം ഓഡിറ്റോറിയത്തിൽ നടക്കും. പി ജയരാജൻ ഉദ്ഘാടനം ചെയ്യും. "ഭരണഘടന സംരക്ഷണവും തൊഴിലാളി വർഗ്ഗ പോരാട്ടങ്ങളും " എന്ന വിഷയത്തെ അധികരിച്ച് നടക്കുന്ന സെമിനാർ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം ഉദ്ഘാടനം ചെയ്യും. സുഹൃദ് സമ്മേളനം സി കൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. യൂണിയൻ സംസ്ഥാന പ്രസിഡണ്ട് ഇ.പ്രേംകുമാർ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം യു എം നഹാസ് എന്നിവർ പങ്കെടുക്കും .

ഇതിന് മുന്നോടിയായി പയ്യന്നൂർ ബോയ്സ് ഹൈസ്കൂളിൽ നടന്ന പ്രവർത്തക കൺവെൻഷൻ യൂണിയൻ ജില്ലാ പ്രസിഡൻറ് കെ വി മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗങ്ങളായ ആർ. കെ രാധ, കെ. മോഹനൻ, എം. അനീഷ് കുമാർ എന്നിവർ പ്രസംഗിച്ചു യൂണിയൻ ഏരിയ പ്രസിഡന്റ് എം. രേഖ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി പി രജനീഷ് സ്വാഗതം പറഞ്ഞു.