കണ്ണൂർ: സിറ്റി സെന്ററിനടുത്ത് കാംബസാർ പള്ളിക്കമ്മിറ്റിയുടെ പഴയ കെട്ടിടത്തിൽ തീ പിടിത്തം. ഇന്നലെ ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഇരുനില കെട്ടിടത്തിലെ ഒരു മുറിക്കാണ് തീപിടിച്ചത്. താഴെയും മുകളിലുമായി നിരവധി മുറികൾ ഈ കെട്ടിടത്തിലുണ്ട്. കെട്ടിടം പുനർനിർമ്മിക്കാൻ വേണ്ടിയുള്ള ഒരുക്കത്തിനിടയിലാണ് തീപിടുത്തമുണ്ടായത്.
ഫയർ ഫോഴ്‌സെത്തി തീയണച്ചു. നിരവധി ഫയലുകളും ഫർണിച്ചറുകളും കത്തിനശിച്ചു. ഈ കെട്ടിടത്തിനടുത്ത് നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. കണ്ണൂർ സിറ്റി സെന്ററിലെ കാൻ കഫെയുടെ അടുത്താണ് തീപിടുത്തമുണ്ടായത്.