കാഞ്ഞങ്ങാട്: നഗരസഭയുടെയും ഹരിത കേരളം, ശുചിത്വ മിഷനുകളുടെയും സംയുക്താഭിമുഖ്യത്തിൽ മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് തനിമ ബദൽ ഉത്പന്ന മേള തുടങ്ങി. 28 വരെ നീണ്ടു നിൽക്കുന്ന മേള നഗരസഭ ചെയർമാൻ വി.വി. രമേശൻ ഉദ്ഘാടനം ചെയ്തു. പി.പി രാജശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ചു. പ്രേമരാജൻ, അഭിരാജ്, ലോഹിതാക്ഷൻ, ശ്രീലാൽ എന്നിവർ പ്രസംഗിച്ചു. പി.വി ദേവരാജൻ സ്വാഗതവും കെ.കെ രാഘവൻ നന്ദിയും പറഞ്ഞു.