കൂത്തുപറമ്പ്: ചെറുവാഞ്ചേരിയിൽ പ്രവാസി വ്യാപാരിയുടെ ഫോർ രജിസ്ട്രേഷൻ കാർ പെയിൻറടിച്ച് വികൃതമാക്കി.കയ്യേരി ഭാഗത്തെ പി.കെ.സിറാജിന്റെ വീട്ടിലെ മാരുതി സ്വിഫ്റ്റ് കാറാണ് വികൃതമാക്കിയത്. വെള്ള നിറത്തിലുള്ള കാറിന്റെ ബോഡി മുഴുവൻ കറുത്ത പെയിന്റടിച്ച് വികൃതമാക്കിയതിനാൽ റോഡിലിറക്കാൻ പറ്റാത്ത സ്ഥിതിയാണുള്ളത്.അതോടൊപ്പം രജിസ്ട്രേഷൻ നടപടികളും നീണ്ടു പോയേക്കും. കഴിഞ്ഞ ദിവസം രാത്രിയോടെ ചെറുവാഞ്ചേരി കുയ്യേരിയിലെ വീട്ടുമുറ്റത്ത് നിറുത്തിയിട്ട കാറിന് നേരെയാണ് അതിക്രമം. പുലർച്ചയോടെ നടന്ന അക്രമത്തിന് പിന്നിൽ സാമൂഹ്യ വിരുദ്ധരാണെന്ന് കരുതുന്നതായി പി.കെ.സിറാജ് പറഞ്ഞു. കണ്ണവം പൊലീസും ഫിംഗർപ്രിന്റ് ബ്യൂറോ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.