തളിപ്പറമ്പ്: കഞ്ചാവും ലഹരിപ്പുക വലിക്കുന്ന ഉപകരണങ്ങളുമായി രണ്ട് പേർ എക്‌സൈസ് പിടിയിൽ. ചിറവക്കിലെ മീത്തലെപാത്ത് എം പി അലി (21), കാര്യാമ്പലത്തെ ആദർശ് വിശ്വനാഥ് (20) എന്നിവരെയാണ് തളിപ്പറമ്പ് എകസൈസ് അറസ്റ്റ് ചെയ്തത്. അലിയെ ഭാന്തൻകുന്നിലും ആദർശിനെ ടൗണിലും വച്ചാണ് പിടികൂടിയത്. ഇവരിൽ നിന്ന് കഞ്ചാവും ലഹരിപ്പുക വലിക്കുന്ന ഉപകരണങ്ങളായ ഹുക്ക, ബോഗ് എന്നിവയും കസ്റ്റഡിയിലെടുത്തു.