കാസർകോട്: കേന്ദ്ര വിദേശ - പാർലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരൻ ഇന്ന് ജില്ലയിലെ വിവിധ പരിപാടികളിൽ സംബന്ധിക്കും. രാവിലെ 10 ന് കാസർകോട് സി.പി.സി.ആർ.ഐയിൽ നടക്കുന്ന 29ാമത് സ്വദേശി ശാസ്ത്ര കോൺഗ്രസ് ഉദ്ഘാടനം ചെയ്യും. 11 ന് കാസർകോട് മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ ബി.ജെ.പിയുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട അഡ്വ. കെ. ശ്രീകാന്ത് ചടങ്ങിൽ ചുമതല ഏറ്റെടുക്കും. 3 ന് മംഗളൂരു യൂണിവേഴ്സിറ്റിയിൽ കോൺവെക്കേഷണൽ പരിപാടിയിലും മുരളീധരൻ സംബന്ധിക്കും.